Loading...
ഹിമകണംLoading...
Loading...
ഇ. കെ. അഖില ശിവLoading...
A book of 10 short poemsഉള്ളടക്കം
1. നിശബ്ദപഥിക
2. ഹിമകണം
3. നോവിന്റെ നാദം
4. ഞാനെന്ന സത്യം
5. ശിലയും ശില്‍പ്പവും
6. അമ്പിളിമാമന്റെ പ്രണയിനി
7. ഇതെന്റെ ജീവിതമായിരുന്നോ?
8. കാര്‍മുകില്‍ വിരഹം
9. ആകാശഗംഗ
10. കനല്
1. നിശബ്ദപഥിക
2. ഹിമകണം
3. നോവിന്റെ നാദം
4. ഞാനെന്ന സത്യം
5. ശിലയും ശില്‍പ്പവും
6. അമ്പിളിമാമന്റെ പ്രണയിനി
7. ഇതെന്റെ ജീവിതമായിരുന്നോ?
8. കാര്‍മുകില്‍ വിരഹം
9. ആകാശഗംഗ
10. കനല്
നിശബ്ദപഥിക
തേടിവന്നില്ലൊരു തെന്നലും
തോരാത്ത മിഴിനീരകറ്റാന്
സായാഹ്ന മഴതന്നിന്നരമ്പലും
തമസ്സിന് തേരിലേറി മാഞ്ഞു
ധ്യാനവിലീനമാം മാത്രയില്‍
ധാമമൊഴിഞ്ഞു ഞാനിറങ്ങി
ഇടറാതെ പതറാതെ നിശ്ചിന്ത
മായിരുളിന് കൈപിടിച്ചിറങ്ങി
തോരാത്ത മിഴിനീരകറ്റാന്
സായാഹ്ന മഴതന്നിന്നരമ്പലും
തമസ്സിന് തേരിലേറി മാഞ്ഞു
ധ്യാനവിലീനമാം മാത്രയില്‍
ധാമമൊഴിഞ്ഞു ഞാനിറങ്ങി
ഇടറാതെ പതറാതെ നിശ്ചിന്ത
മായിരുളിന് കൈപിടിച്ചിറങ്ങി
ഹിമകണം
തണുപ്പിന് മൂടുപടമകറ്റി, മെല്ലെ
യെണീറ്റു ഞാന്‍, നിന്നെയലട്ടാതെ.
അന്നേരമാമിഴിയിണകളനങ്ങിയോ
എനിക്കായെന്തോ മന്ത്രിച്ചുവോ?
നിന് ചുണ്ടിലെ ഹിമകണമാവാന്‍
വെമ്പിയെന്‍ മനസ്സിനെയടക്കി വീണ്ടു
മുണര്‍ന്നു ഞാന്‍, ഇത്തിരിവെട്ടത്തിലേ-
ക്കൊരലസമാം മഞ്ഞുതുള്ളിയായ്
യെണീറ്റു ഞാന്‍, നിന്നെയലട്ടാതെ.
അന്നേരമാമിഴിയിണകളനങ്ങിയോ
എനിക്കായെന്തോ മന്ത്രിച്ചുവോ?
നിന് ചുണ്ടിലെ ഹിമകണമാവാന്‍
വെമ്പിയെന്‍ മനസ്സിനെയടക്കി വീണ്ടു
മുണര്‍ന്നു ഞാന്‍, ഇത്തിരിവെട്ടത്തിലേ-
ക്കൊരലസമാം മഞ്ഞുതുള്ളിയായ്
നോവിന്റെ നാദം
കണ്ണിമവെട്ടുന്ന നേരത്തിനു
ള്ളില്‍ തിരിയെവിളിക്കാമേതു
മിടിപ്പുമെന്നു ചൊല്ലുന്നു
പേമാരി പെയ്യുന്ന നേരത്തു
ചാഞ്ഞൊരാ മുറ്റത്തെ മുല്ലയും
ചാലിട്ടൊഴുകുന്ന മാന്തളിരും
പിന്നെയുമോര്ത്തോര്ത്തു
വിങ്ങും മഴയത്തു ഞാനെന്റെ
കണ്ണീര്തടങ്ങളും ചേര്‍ത്തുവെച്ചു
കത്തിക്കയറുന്ന രാവിന്റെ
കൂരിരുള്‍ മാറിലെന്‍ നോവിന്റെ
നാദവും വിറങ്ങലിച്ചു...
ള്ളില്‍ തിരിയെവിളിക്കാമേതു
മിടിപ്പുമെന്നു ചൊല്ലുന്നു
പേമാരി പെയ്യുന്ന നേരത്തു
ചാഞ്ഞൊരാ മുറ്റത്തെ മുല്ലയും
ചാലിട്ടൊഴുകുന്ന മാന്തളിരും
പിന്നെയുമോര്ത്തോര്ത്തു
വിങ്ങും മഴയത്തു ഞാനെന്റെ
കണ്ണീര്തടങ്ങളും ചേര്‍ത്തുവെച്ചു
കത്തിക്കയറുന്ന രാവിന്റെ
കൂരിരുള്‍ മാറിലെന്‍ നോവിന്റെ
നാദവും വിറങ്ങലിച്ചു...
ഞാനെന്ന സത്യം
ഞാനാണു നീയെന്നഹന്തയോ
നിന്നെയേറ്റം ഭ്രമിപ്പിച്ചിടുന്നു
ഞാനെന്ന സത്യം ക്ഷണികമെ
ന്നെന്തേ നീയിനിയുമറിഞ്ഞതില്ല
മേനി തന് പുറംമോടി മിനുക്കി
ത്തുടച്ചു ഞാന്‍ ലയിപ്പിച്ചിടാം
നിന്നെയാവോള, മെന്‍വരുതി
യിലെന്നുമെന് മനസ്സേ നിന്നെ
ഞാന്‍ പൂജിച്ചിടാം, ഞാനെന്ന
ദേഹി തന് പ്രാണന് വിടയാ
വോളം, മനസ്സേ നിന്നെ ഞാന്‍
കുടിയിരുത്താമന്യയാമൊരു
ദേഹിയെത്തേടി നീയകലുവോളം
നിന്നെയേറ്റം ഭ്രമിപ്പിച്ചിടുന്നു
ഞാനെന്ന സത്യം ക്ഷണികമെ
ന്നെന്തേ നീയിനിയുമറിഞ്ഞതില്ല
മേനി തന് പുറംമോടി മിനുക്കി
ത്തുടച്ചു ഞാന്‍ ലയിപ്പിച്ചിടാം
നിന്നെയാവോള, മെന്‍വരുതി
യിലെന്നുമെന് മനസ്സേ നിന്നെ
ഞാന്‍ പൂജിച്ചിടാം, ഞാനെന്ന
ദേഹി തന് പ്രാണന് വിടയാ
വോളം, മനസ്സേ നിന്നെ ഞാന്‍
കുടിയിരുത്താമന്യയാമൊരു
ദേഹിയെത്തേടി നീയകലുവോളം